Good Works Done 2019

IGP & Commissioner of Police Kochi City Sri. Vijay Sakhare IPS receiving the certificate of appreciation from Hon: Foreign Minister S. Jaishankar for tops in online police passport verification in the country for the year 2018-19.

Read News

കാമുകിയോടൊപ്പം ജീവിക്കുന്നതിനു വേണ്ടി ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവും കാമുകിയും അറസ്റ്റിൽ. ഉദയംപേരൂർ നടക്കാവ് അമേട അമ്പലത്തിന് സമീപം വാടകയ്ക്കു താമസിക്കുന്ന ചങ്ങനാശ്ശേരി ഇത്തിത്താനം കൊല്ലമറ്റം വീട്ടിൽ കരുണാകരൻ പിള്ള മകൻ പ്രേംകുമാർ കാമുകിയോടൊപ്പം ജീവിക്കുന്നതിന് വേണ്ടി ഭാര്യയെ കൊലപ്പെടുത്തി. തമിഴ്നാട് തിരുനെൽവേലി ഹൈവേയുടെ അരുകിൽ ഉപേക്ഷിച്ച കാര്യത്തിന് ഭർത്താവ് പ്രേംകുമാറിനെയും കാമുകിയെയും ഡെപ്യൂട്ടി കമ്മീഷണർ G പൂങ്കഴലി IPS ന്റ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തു. പ്രേംകുമാർ 20/09/2019 തീയതി 1:00 മണിയോട്കൂടി ഭാര്യയെ നടക്കാവ് അമേട അമ്പലത്തിനടുത്തുള്ള വാടക വീട്ടിൽ നിന്നും തിരുവനന്തപുരത്ത് കൊണ്ടുപോയി 21/09/2019 തീയതി പുലർച്ചെ 2:00 മണിയോട്കൂടി കൊലപ്പെടുത്തി മൃതദേഹം തിരുനെൽവേലി ഹൈവേയിൽ ഉപേക്ഷിച്ചശേഷം 23/09/2019 തീയതി വൈകിട്ട് സ്റ്റേഷനിൽ ഹാജരായി ടിയാന്റെ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ മൊഴിയുടെ അടിസ്ഥാനത്തിൽ ഉദയംപേരൂർ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെ ബഹു:കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബഹു: ഡെപ്യൂട്ടി കമ്മീഷണറുടെയും തൃക്കാക്കാര പോലീസ് അസ്സി: കമ്മീഷണറുടെയും നിർദ്ദേശാനുസരണം നടത്തിയ അന്വേഷണത്തിൽ ഉദയംപേരൂർ നടക്കാവ് അമേട അമ്പലത്തിന് സമീപം വാടകയ്ക്കു താമസിക്കുന്ന ചങ്ങനാശ്ശേരി ഇത്തിത്താനം കൊല്ലമറ്റം വീട്ടിൽ കരുണാകരൻ പിള്ള മകൻ പ്രേംകുമാർ കാമുകിയോടൊപ്പം ജീവിക്കുന്നതിന് വേണ്ടി ടിയാൻ ഭാര്യയെ കുടുംബമായി വാടകയ്ക്ക് താമസിച്ചിരുന്ന നടക്കാവ് അമേട അമ്പലത്തിന് സമീപമുള്ള തയ്യിൽ വീട്ടിൽ നിന്നും 29/09/2019 തീയതി 1:00 മണിയോടുകൂടി ടിയാന്റെ ഭാര്യയായ 48 വയസ്സുള്ള വിദ്യയെ ടിയാളുടെ അസുഖത്തിന് തിരുവനന്തപുരത്ത് പോയി ചികിൽസ നടത്താം എന്നു പറഞ്ഞു വിശ്വസിപ്പിച്ച ശേഷം വിദ്യയുമായി തിരുവനന്തപുരത്ത് എത്തി. ടിയാൻ വാടകയ്ക്ക് എടുത്ത വെള്ളറട സ്വദേശിയോടൊപ്പം താമസിച്ചു വന്നിരുന്ന പേയാട് ഗ്രാന്റ് ടെക് വില്ലയിൽ (S-26) എത്തിച്ച് വിദ്യക്ക് അമിതമായി മദ്യം നൽകി മയക്കിയ ശേഷം 21/09/2019 തീയതി പുലർച്ചെ 2:00 മണിയോട്കൂടി ഒരു കയറു കൊണ്ട് കഴുത്തിൽ ചുറ്റി വലിച്ചു മുറുക്കി കൊലപ്പെടുത്തി. തുടർന്ന് ഒരു കാറിൽ ടിയാനും കാമുകിയും കൂടി മൃതദേഹം തിരുനെൽവേലി ഹൈവേയുടെ അരികിൽ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നുയെന്നു അന്വേഷണത്തിൽ വെളിവായിട്ടുള്ളതാണ്. തമിഴ്നാട് പോലീസ് തിരുനെൽവേലിയിൽ നിന്നും അനാഥമൃതദേഹം ലഭിച്ചിരുന്നുവെന്നും ആയതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതുമാണ്. ഡെപ്യൂട്ടി കമ്മീഷണർ G പൂങ്കഴലി IPS ന്റ നേതൃത്വത്തിൽ കൊച്ചി സിറ്റി സൈബർസെല്ലിന്റെയും തൃക്കാക്കാര അസിസ്റ്റന്റ് കമ്മീഷണറുടെ ക്രൈം സ്ക്വാഡിന്റെയും സഹായത്തിൽ നടത്തിയ അന്വേഷണസംഘത്തിൽ - തൃക്കാക്കര എ സി പി ശ്രീ.വിശ്വനാഥൻ IPS, ഉദയംപേരൂർ ഇൻസ്പെക്ടർ കെ. ബാലൻ, എസ്.ഐ.മാരായ സാബു മാത്യു, പ്രസന്ന പൗലോസ്, മധുസൂദനൻ , എഎസ്.ഐ.മാരായ രാജീവ്, റോബർട്ട്, ബിനു, അനിൽകുമാർ, ദിലീപ് കുമാർ, സീനിയർ സി.പി.ഒമാരായ സന്തോഷ് എം.ജി., ഡിനിൽ,, ജോസ്, സി.പി.ഒ മാരായ സജിത്ത് പോൾ, ദീപ, രജനി, സൈബർ സെൽ സി പി.ഒ മാരായ രാഹുൽ, മഹാദേവൻ എന്നിവരായിരുന്നു.

Read News

ഇൻസ്പെക്ടർ ജനറലും പോലീസ് കമ്മീഷണറുമായ വിജയ് സാഖറെ IPS നേതൃത്വത്തിലുള്ള കൊച്ചി പോലീസ് ‘‘drug- free’ Kochi പ്രചാരണത്തിന്റെ ഭാഗമായി District Anti Narcotic Force (DANSAF) ശേഖരിച്ച ക്രിമിനൽ ഇന്റലിജൻസ് അടിസ്ഥാനത്തിൽ പത്തനംതിട്ട സ്വദേശി സുബാഷ് (21), ഉദയംപേരൂർ സ്വദേശി വിനീത്(27) എന്നിവരെ അറസ്റ്റ് ചെയ്തു.

Read News

ആസാം സ്വദേശികളായ രണ്ട് യുവാക്കളെ 4 കിലോഗ്രാം ഗഞ്ചാവുമായി കൊച്ചി സിറ്റി ഡാൻസാഫും, എറണാകുളം സെൻട്രൽ പൊലീസും ചേർന്ന് പിടികൂടി. ആസാം കാമരൂപ്, രങ്കിയ സ്വദേശി രത്നബാലി ബോറൊ(22), ധമാജി, ഖാനമുഖ് സ്വദേശി ഗീതാർത്ഥ ശർമ്മ എന്നിവരാണ് അറസ്റ്റിലായത്. കേരളത്തിൽ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ വിവിധ മേഖലകളിലുള്ള ഹിന്ദിക്കാരായ തൊഴിലാളികൾക്കും , മലയാളികൾ മുഖേന വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും ഗഞ്ചാവ് എത്തിച്ചു കൊടുക്കുന്ന പ്രധാന കണ്ണിയാണ് രത്നബാലി ബോറ.തൊഴിൽ തേടി കേരളത്തിലെത്തിയ ഇയാൾ സാധ്യത മനസിലാക്കി ഭാര്യയുടെ നാടായ ഒഡീഷയിൽ നിന്ന് കിലോയ്ക്ക് 800 രൂപ വിലയ്ക് ഗഞ്ചാവ് വാങ്ങി വൻ വിലയ്ക്കാണ് കൊച്ചിയിൽ വിറ്റഴിക്കുന്നത്. ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്ത് AC യിൽ യാത്ര ചെയ്യുന്ന ഇവർ തിരിച്ചറിയാൻ കഴിയാത്ത വിധം മാന്യമായ വേഷത്തിലാണ് വരുന്നത്. മാസത്തിൽ മൂന്നു നാല് പ്രാവശ്യം കൊച്ചിയിൽ എത്തുന്ന ഇവർ കൊണ്ടുവരുന്ന പത്തു കിലോഗ്രാം വീതം നിറയ്ക്കാവുന്ന ട്രോളിബാഗുകളിൽ ഗഞ്ചാവ് വിവിധ ഭാഗങ്ങളിലുള്ള ഏജൻറുമാർക്ക് നല്കി നാട്ടിലേക്ക് തിരിച്ചു പോയതിനും ശേഷം ആസാമിൽ ഇവരുടെ മൊബൈലിലേക്ക് വിളിക്കുന്ന ആവശ്യക്കാർക്ക് ഭാര്യയുടെയോ, മാതാവിന്റെയോ അക്കൗണ്ട് നമ്പർ കൊടുത്ത്, പണം അക്കൗണ്ടിൽ വന്നതിന് ശേഷം കൊച്ചിയിലെ ഏജന്റുമാർ ഗഞ്ചാവ് കൈമാറും. വളരെ കുറച്ചു മാസങ്ങൾ കൊണ്ട് വീടും വാഹനങ്ങളുമൊക്കെയായി ആർഭാട ജീവിതം നയിക്കുകയാണിവർ. ആഴ്ചകളായി ഡാൻസാഫിന്റെ രഹസ്യനിരീക്ഷണത്തിലായിരുന്നു പ്രതികൾ. പുതുവത്സര ആഘോഷവും ക്രിസ്തുമസിനുമായി കൊച്ചിയിലേക്ക് ധാരാളമായി ലഹരിമരുന്നും, ഗഞ്ചാവും എത്തുന്നതായി കൊച്ചി സിറ്റി കമ്മീഷണർ ശ്രി.വിജയ് സാഖറെ IPS ന് ലഭിച്ച വിവരത്തിൽ കൊച്ചിയുടെ പ്രധാനപ്പെട്ട ഭാഗങ്ങളായ KSRTC, റെയിവേ സ്റ്റേഷൻ പരിസരങ്ങൾ, വൈറ്റില ഹമ്പ് ,ഫോർട്ട് കൊച്ചി, മാളുകളെല്ലാം രഹസ്യ നിരീക്ഷണത്തിലാണ്. ഡെപ്യൂട്ടി കമ്മീഷണർ ശ്രീമതി.ജി. പൂങ്കുഴലി IPS ന്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണർ ,PR :രാജേഷിന്റെ നേതൃത്വത്തിൽ ഡാൻസാഫ് SI. ജോസഫ് സാജൻ ,സെൻട്രൽ SI. സനൽ .S എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. വിദ്യാർത്ഥികളുടെയും, യുവാക്കളുടെയും ഭാവിയെ ബാധിക്കുന്ന മാരകമായ ലഹരിയിൽ നിന്ന് ഇവരെ രക്ഷിക്കുവാൻ ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 9497980430 എന്ന നമ്പറിൽ അറിയിക്കുക. അറിയിക്കുന്ന ആളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണെന്ന് ഡപ്യൂട്ടി കമ്മീഷണർ അറിയിച്ചു.

Read News

കൊച്ചി നഗരത്തിൽ MDMA എന്ന മയക്കുമരുന്നുമായി യുവാവ് പിടിയിൽ. കലൂർ, വാദ്യാർ റോഡിൽ, ചൂതമ്പറമ്പിൽ, ഷെൽബി, (21) നെയാണ് കൊച്ചി സിറ്റി ഡാൻസാഫും, എറണാകുളം നോർത്ത് പൊലീസും ചേർന്ന് പിടികൂടിയത് .പല കേസുകളിലും പ്രതിയായ ഇയാൾ മയക്കുമരുന്ന് യുവാക്കൾക്ക് വില്പന നടത്തുന്നതായി കൊച്ചി സിറ്റി പൊലിസ് ഡപ്യൂട്ടി കമ്മീഷണർ ശ്രിമതി.ജി. പൂങ്കുഴലി IPS ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നിരിക്ഷണത്തിലായിരുന്നു.നാർക്കോട്ടിക്ക് അസി.കമ്മീഷണർ രാജേഷിന്റെ നേതൃത്വത്തിൽ ഡാൻസാഫ് SI ജോസഫ് സാജൻ, നോർത്ത്, SI അനസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത് .കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ ചെയ്തു.

Read News

Prize distribution Ceremony of Spice Coast Marathon 2019

Read News

Flagging off the Flood Relife Activity by Commissionarate Kochi

Read News

Arrested 1 Person with narcotic substance

Read News

DGP Lokanath Behera IPS, at the inauguration of the new Tourist Facilitation Centre in Fort Kochi along with Kochi City Police Commissioner Vijay Sakhare IPS and other officials.

Read News

Seminor on National Security Strategies

Read News

3 Odisha youth were arrested for possessing and selling 3kgs of ganja in the city, after a tipoff from an anonymous source!

Read News